പെരുമ്പാവൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഉച്ചഭക്ഷണത്തിന് പേര് നൽകിയ 5 മുതൽ 8 ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഭക്ഷണക്കിറ്റ് പെരുമ്പാവൂർ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 620 കുട്ടികൾക്ക് വിതരണം ചെയ്‌തു. ഭക്ഷ്യക്കിറ്റിന്റെ വിതരണോൽഘാടനം നഗസഭ ചെയർ പേഴ്‌സൺ സതി ജയകൃഷ്ണൻ നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് ജി ഉഷകുമാരി, പി ടി എ പ്രസിഡണ്ട് ടി എം നസീർ, പി ടി എ അംഗങ്ങളായ എം എം നാസ്സർ, യൂനസ്സ് മാവിൻ ചുവട്, അഷറഫ് പുത്തിരി, മദർ പി ടി എ പ്രസിഡണ്ട് സുബീനാ മുജീബ്, . അദ്ധ്യാപകരായ ടെസ്സി ജയിംസ്, ഗായത്രിദേവി എന്നിവർ പങ്കെടുത്തു.