പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് സ്വദേശിയായ നിർധനനായ കൂലി പണിക്കാരാന് രണ്ട് കോടിയിലധികം രൂപ ജി എസ് ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. കാഞ്ഞിരക്കാട് സുനി എന്നയാള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇയാള്‍ ജി എസ് ടി തട്ടിപ്പിന് ഇരയാണെന്നാണ് നിഗമനം. 2017 മുതല്‍ സുനിയുടെ പേരിലുളള കമ്പനി ജി എസ് ടി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ഇതിന്റെ ഫൈന്‍ ഉടന്‍ അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടണമെന്നും ആവശ്യപ്പെട്ടാണ് ജി എസ് ടി അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ മദ്യപാനസമയത്ത് തന്റെ കയ്യില്‍ നിന്നും മുഴുവന്‍ രേഖകളും കയ്യൊപ്പും സമ്പാദിച്ച് മറ്റൊരാള്‍ ചെയ്തതാണെന്നാണ് സുനി പറയുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യത്തെ ജി എസ് ടി തട്ടിപ്പ് നടത്തിയത് ഉള്‍പ്പെടെ പെരുമ്പാവൂര്‍ സ്വദേശിയായിരുന്നു. സാമ്പത്തികമില്ലാത്തവരുടെയും മരിച്ചു പോയവരുടെയും പേരില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ജി എസ് ടി നല്‍കാതെ മറ്റു കമ്പനികളുടെ ലോഡുകള്‍ കയറ്റി അയച്ചതായാണ് അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലുളളവര്‍ക്ക് പെട്ടെന്ന് തന്നെ ജാമ്യം ഉള്‍പ്പെടെ ലഭിച്ചിരുന്നു. ഇത് മുതലെടുത്ത് നിരവധി പേര്‍ ഇത്തരത്തില്‍ ജി എ്‌സ് ടി തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇങ്ങനെയുളള ജി എസ് ടു തട്ടിപ്പ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായതാണോ എന്നും ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തുന്നുണ്ട്.
2017 മുതല്‍ സുനിയുടെ പേരിലുളള കമ്പനി ജി എസ് ടി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ഇതിന്റെ ഫൈന്‍ ഉടന്‍ അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടണമെന്നും ആവശ്യപ്പെട്ടാണ് ജി എസ് ടി അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.