പെരുമ്പാവൂരിൽ ബെഡ് കമ്പനിയിൽ ഇന്ന് പുലർച്ചെ തീപിടുത്തം

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>സൗത്ത് ഇരിങ്ങോ (പീച്ച നാംമുകൾ)ളിൽ പ്രവർത്തിച്ചിരു ന്ന ഫൈബർ ക്യൂൻ ബെഡ് കമ്പനിയി ൽ ഇന്ന് പുലർച്ചെ തീപിടുത്തം. പെരു മ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ് സ് സംഘം നാല് മണിക്കൂർ നേരത്തെ ശ്രമഫലമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.വിവരം അറിഞ്ഞ് പെരുമ്പാ വൂർ ,മുവാറ്റുപുഴ, പട്ടിമറ്റം എന്നിവിട ങ്ങളിൽ നിന്നായി എത്തിയ അഞ്ച് യൂണിറ്റുകൾ പ്രവർത്തിച്ചാണ് തീ അണക്കാനായത്.രണ്ടായിരത്തിലധികം ബെഡ് കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണ മെന്ന് കരുതുന്നു ഏകദേശം 30 ലക്ഷ ത്തിലധികം രൂപയുടെ നഷ്ടം കണക്കാ ക്കുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് ഓഫീസർ എൻഎച്ച് അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയ ണച്ചത്.പെരുമ്പാവൂർ സ്വദേശി ബിജു വിൻ്റെതാണ് സ്ഥാപനം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →