പെരുമ്പാവൂർ>>> പതിനഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മധ്യവയസ്കൻ പിടിയിൽ. കടുവാൾ സലിം ക്വാർട്ടേഴ്സിൽ വാടകയക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) ആണ് പോലീസ് പിടിയിലായത്. കൽപ്പണിക്കാരനായ ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ സി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ മറൈൻ ഡ്രൈവിന് സമീപത്തുനിന്നുമാണ് പിടികൂടിയത്.
Follow us on