പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു. തമിഴ്നാട് സ്വദേശി മധു ആണ് മരിച്ചത്. പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപമാണ് സംഭവം. വാടക വീട്ടിലാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനൊപ്പം താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.മദ്യപിച്ച് ലക്ക് കെട്ട് റൂമിലെത്തിയ സുഹൃത്തുക്കൾ തമിഴ് നാട് സ്വദേശിയെ കൈ കോട്ടു കൊണ്ട് അടിക്കുകയായിരുന്നു,പെരുമ്പാവൂർ മില്ലുംപടി  മൗണ്ട് സീനായ് ആശുപത്രിക്ക് സമീപം വാടക വീട്ടിലാണ് കൊലപാതകം.പ്രതികളായ ഭരത്, രാജ എന്നിവരെ പെരുമ്പാവൂർ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10.30നാണ് സംഭവം. ഒരു വീട്ടിൽ മൂന്നു റൂമുകളിലായാണ് സുഹൃത്തുക്കൾ താമസിച്ചിരുന്നത്. 
മദ്യസേവയെ തുടർന്ന് ഇരുവരും മണിയെ പണിയായുധമായ കൈ കോട്ടു കൊണ്ട് തലക്കും മുഖത്തും അടിക്കുകയായിരുന്നു.കട്ടിലിലാണ്  മൃതദ്ദേഹം കിടന്നിരുന്നത്. ബഹളം കേട്ട് സമീപ വാസികൾ കൂടിയിരുന്നു.  പ്രതികൾ ഇരുവരേയും ഉടൻ പോലിസ് കസ്റ്റഡിയിലെടു ക്കുകയായിരുന്നു.ഇൻക്വസ്റ്റ് നടത്തി തുടർന്ന് നടപടികൾ എടുക്കുകയാണ് പൊലിസ് .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *