പെരുമ്പാവൂരിൻ്റെ നഗര പിതാവ് സക്കീർ ഹുസൈൻ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> യു.ഡി. എഫ് പെരു മ്പാവൂർ നഗരസഭാ ഭരണം തിരിച്ച് പിടി ച്ചപ്പോൾ ആരാവും ഇത്തവണ ചെയര്‍ മാൻ എന്നറിയാനുള്ള ആകാംക്ഷയി ലാണ് പ്രവര്‍ത്തകര്‍.കെ.പി.സി. സി. ജ നറൽ സെക്രട്ടറി സക്കീർ ഹുസൈൻ പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ പദ വിയിലേക്കെന്ന സൂചനകളാണ് പുറ ത്ത് വരുന്നത്. സക്കീർ ഹുസൈനെ കൂ ടാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയർ മാൻ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ ഉയർന്ന് വന്നെങ്കിലും പാർട്ടിയിലെ ഉന്ന ത സ്ഥാനം സക്കീറിനെ തുണയ്ക്കു ക യായിരുന്നത്രേ.മുൻ പ്രതിപക്ഷ നേതാ വായിരുന്ന ബിജു ജോൺ ജേക്കബ്, പോൾ പാത്തിക്കൽ എന്നിവരുടെ പേ രുകൾ ചെയർമാൻ സ്ഥാനത്തേക്ക് പ രിഗണിച്ചെങ്കിലും .സക്കീർ ഹുസൈനെ തന്നെ ആക്കുന്നതിൽ ഏകദേശധാര ണയിലെത്തിയിരിക്കുകയാണ് പാർട്ടി നേതൃത്വം. സക്കീറിനെ ചെയർമാനാ ക്കി ജനകീയമുഖം കൂടുതൽ വിപുല പ്പെടുത്താനാണ് പാർട്ടിയുടെ നീക്കം. അതു കൊണ്ട് തന്നെ കോൺഗ്രസിലെ ഗ്രൂപ്പ് തല ചർച്ചകളും തൽക്കാലം അവ സാനിപ്പിച്ച് പെരുമ്പാവൂർ നഗരസഭ ഭര ണത്തിന് മികച്ച തുടക്കം നൽകാനൊ രുങ്ങുകയാണ് പാർട്ടി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →