പെരുമ്പാവൂരിലെ മോഷണ പരമ്പര; തസ്കരവിരുതൻ എത്തുന്നത് കാറിൽ ഒറ്റക്ക്: തെളിവുകൾ ബാക്കി വൈക്കാതെ മോഷണങ്ങൾ;പെരുമ്പാവൂരും സമീപ പ്രദേശങ്ങളിലുമായിഇരുപത്തിയഞ്ചോളം മോഷണങ്ങൾ

web-desk - - Leave a Comment

പെരുമ്പാവൂർ: വീടുകളിലെ വാതിൽ ദ്വാരമിട്ട് 25 ഓളം മോഷണം നടത്തിയ തസ്കരൻ കട്ടർ ഉപയോഗിച്ച് വാതിലിൽ ദ്വാരമുണ്ടാക്കി കൊളുത്തൂരി സ്വർണ്ണം അടിച്ചുമാറ്റുന്ന മോഷണ പരമ്പര; പ്രതിയായ വിരുതൻ ഒറ്റക്കാണ് ആസൂത്രിത ഓപ്പറേഷനെത്തുന്നതെന്ന് പോലിസ് നിഗമനം. പെരുമ്പാവൂർ , കോതമംഗലം ഭാഗങ്ങളിലായി 25 ഓളം കേസുകളാണ് സമാന രീതിയിൽ പ്രതി ആസൂത്രിത മോഷണം നടത്തിയത്. ഇടവേളകൾക്ക് ശേഷം മഴക്കാലത്താണ് മോഷ്ടാവ് കൂടുതൽ മോഷണം നടത്തുവാൻ തിരഞ്ഞെടുക്കാറ്. കാറിലാണ് എത്തുന്നതെന്ന് പോലിസിന് തെളിവു ലഭിച്ചിട്ടുണ്ട്. ബർമുഡയും ടീഷർട്ടും ചിലപ്പോൾ ഫുൾ സ്ളീവ് ഷർട്ടും കണ്ണുകൾ മാത്രമൊഴിച്ചുള്ള പൂർണ മുഖാവരണവും ചെരിപ്പു ധരിക്കാതെ കൈയുറയും ധരിക്കുന്ന രീതിയാണ് മോഷ്ടാവിൻ്റേത്. കട്ടർ ഇടുന്ന ബാഗ് പിറകിലിട്ടാണ് വരുന്നത്. രണ്ടു വർഷമായുള്ള മോഷണ പരമ്പരയാണ് സമാന രീതിയിൽ നടക്കുന്നത്. ആദ്യകാലങ്ങളിൽ കൈ കൊണ്ട് കറക്കുന്ന ഡ്രിൽ ഉപയോഗിച്ച് വാതിലിൽ ദ്വാരമുണ്ടാക്കിയും ജനൽ പൊളിച്ചുമാണ് മോഷണം നടത്തിയിരുന്നത്. പിന്നീട് ബാറ്ററി ഉപയോഗിക്കുന്ന ചെറിയ കട്ടർ കൊണ്ട് അടുത്തടുത്ത് കുറ്റിയുടെ സമീപ ഭാഗത്ത് ദ്വാരമുണ്ടാക്കി വാതിലിൻ്റെ ഭാഗം അടർത്തിമാറ്റി കൊളുത്തൂരിയാണ് അകത്തു കയറുന്ന രീതി അവലംബിച്ചത്. പകൽ വീട് കണ്ട് മനസിലാക്കി ഒറ്റക്ക് രാത്രി എത്തിയാണ് പ്രതിയുടെ ഓപ്പറേഷൻ. മഴ ദിവസം ഒപ്പറേഷന് തിരഞ്ഞെടുക്കും. രണ്ട് ദിവസം മുമ്പ് കടുവാൾ മാടപ്പറമ്പൻ എം.എം വർഗീസിൻ്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. രണ്ടാഴ്ച മുമ്പ് നെടുംതോടുള്ള ഒരു വീട്ടിൽ നിന്ന് 18 പവൻ മോഷ്ടിച്ചു. സമീപത്തെ മറ്റൊരു വീട്ടിൽ മോഷണശ്രമം നടന്നു.കഴിഞ്ഞ ഫെബ്രുവരി 29 ന് കടുവാൾ സ്വദേശി കിരണിൻ്റെ വീട്ടിലും സമാന കളവ് നടന്നു. ഏഴ് പവനും 6000 രൂപയുമാണ് മോഷണം പോയത്. കാഞ്ഞിരക്കാട് ഒരു വർഷം മുമ്പും നടന്ന കളവിനും സമാനതകളുണ്ട്. നെല്ലിക്കുഴിഭാഗത്ത് 20 ഓളം കളവാണ് നടന്നത്. നഗരത്തിലെ നിരവധി കടകളിലും കോവിഡ് കാലത്ത് നിരവധി കളവാണ് അരങ്ങേറിയത്. ഇവക്കെല്ലാം ഏറെക്കുറെ സാമ്യമുണ്ടങ്കിലും തെളിവ് അവശേ ഷിക്കാതെ വിദഗ്ദ്ധമായാണ് മോഷണം. സി.സി.റ്റി.വി ഉണ്ടോ എന്ന് നോക്കി അവ എടുത്തു മാറ്റിയും മുഖം മറച്ചുമാണ് കളവ്. ഒരേ ഏരിയിൽ കളവുകൾ നടക്കുന്നില്ലെങ്കിലും കാഞ്ഞിരക്കാട് ഭാഗത്താണ് പെരുമ്പാവൂർ പ്രദേശത്ത് ഭൂരിഭാഗം കളവുകൾ നടന്നത്. പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ കീഴിൽ രണ്ട് സി.ഐമാരും മൂന്നു എസ്.ഐമാരുമുൾപ്പെടെ 10 അംഗ അന്വേഷണ സംഘത്തെയാണ് കേസിൽ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്

പെരുമ്പാവൂരിലെ മോഷണ പരമ്പര; തസ്കരവിരുതൻ എത്തുന്നത് കാറിൽ ഒറ്റക്ക്:  തെളിവുകൾ ബാക്കി വൈക്കാതെ  മോഷണങ്ങൾ;പെരുമ്പാവൂരും സമീപ പ്രദേശങ്ങളിലുമായിഇരുപത്തിയഞ്ചോളം മോഷണങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *