പെരുമ്പാവുർ എ എം റോഡിൽ ക്ലാസിക്ക് ടവറിലെ തറയിൽ വെള്ളക്കെട്ട് കാരണം ദുരിതം അനുഭവിക്കുകയാണ് കച്ചവടക്കാരും തൊഴിലാളികളും. ഇവിടെയുള്ള ദേവി സ്കാനിങ്ങിൽ നിരവധി ഗർഭിണികൾ ദിവസവും സ്‌കാനിങ്ങിന് വന്നുപോകുന്നുണ്ട്. രാവിലെ മുതൽ പച്ചക്കറി ഹോൾസെയിൽ സ്ഥാപനത്തിൽ നിരവധി ആളുകൾ വന്ന് പോകുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഇതാണ് ഇവിടത്തെ അവസ്ഥ. കോവിഡ് 19, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌ഥിതി കൂടുതൽ ഗൗരവതരമാണ്. കോപ്ലക്സ് ഭാരവാഹികൾ കണ്ട ഭാവം പോലും നടിക്കുന്നില്ലെന്നാണ് പരാതി. ഇതിന് ഒരു പരിഹാരം കാണാൻ അധികാരികൾ ഇടപെടണമെന്നാണ് പല ആവശ്യങ്ങൾക്കായി എപ്പോഴും ഇവിടെ വന്നുപോകുന്നവരുടെ അപേക്ഷ.