വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനി ശാന്തിഭവൻ നേഴ്സറി സ്കൂളിന് കൊച്ചു ടിവി പദ്ധതി പ്രകാരം സ്മാർട്ട് ടെലിവിഷൻ നൽകി.
പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്ബ്,കെ.എൻ സുകുമാരൻ, ടി.എം കുരിയാക്കോസ്, എൻ.വി കുര്യായാക്കോസ്, അന്നമ്മ ജോർജ്, വി.എച്ച് മുഹമ്മദ്, ബാബു പെരുമനി, അബ്ദുള്ള കാരുവിള്ളി, പി.പി യാക്കോബ്, ബിന്ദു ടീച്ചർ എന്നിവർ പ്രസംഗിച്ചു.