പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കും; എൽദോസ് കുന്നപ്പിള്ളി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ശുചികരണ പ്രവർത്തനങ്ങളും വാർഷിക അറ്റകുറ്റപ്പണികളും ഈ മാസം തന്നെ പൂർത്തീകരിക്കും. അതിന് ശേഷം ഒന്നാം തീയതി ട്രയൽ ജലവിതരണം ആരംഭിച്ചു അഞ്ചാം തിയ്യതി മുതൽ വിവിധ ബ്രാഞ്ച് കനാലുകൾ വഴി എല്ലാ ഭാഗങ്ങളിലും ജലം എത്തിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കനാൽ തുറന്നു വിടാത്തതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൃഷികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. 
എഴുപത് ശതമാനം ശുചികരണ, അറ്റകുറ്റ പണികളും പൂർത്തീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് കൊണ്ട് മാത്രമാണ് ഈ പ്രവർത്തനങ്ങൾ വൈകിയതെന്ന് എം.എൽ.എ പറഞ്ഞു. സാധാരണ ഡിസംബർ മാസത്തിൽ വെള്ളം തുറന്ന് വിടാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അറ്റകുറ്റ പണികളും ശുചികരണ പ്രവർത്തനങ്ങളും തുടങ്ങുന്നതിന് തടസ്സമായി. ലോ ലെവൽ, ഹൈ ലെവൽ കനാലുകളിലെ പ്രവൃത്തികൾ ആണ് വേഗത്തിൽ തീർക്കുന്നത്. ബ്രാഞ്ച് കനാലുകളിലൂടെയുള്ള ജലവിതരണം ടേൺ അടിസ്ഥാനത്തിൽ ആയതിനാൽശുചികരണ പ്രവർത്തനങ്ങൾ ഇതിനാനുസരിച്ചു പൂർത്തീകരിക്കുന്നതിനാണ് ഇപ്പോൾ തീരുമാനം ആയതെന്ന് എം.എൽ.എ പറഞ്ഞു.138.59 ലക്ഷം രൂപയുടെ വാർഷിക അറ്റകുറ്റപ്പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം കനാലുകളുടെ സൈഡുകൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. 33 ലക്ഷം രൂപ അനുവദിച്ചു  പ്രളയക്കാട് ഭാഗത്ത്  കനാലിന്റെ സൈഡ് കെട്ടി ബലപ്പെടുത്തുന്ന പ്രവൃത്തിയും അവസനഘട്ടത്തിലാണെന്ന് എം.എൽ.എ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →