പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി

സ്വന്തം ലേഖകൻ -

കോതമംഗലം>>>പെരിയാർ വാലി സബ് കനാലിലെ ചോർച്ച മൂലം ഇതിലൂടെ ഒഴുകുന്ന വെള്ളം സ്വകാര്യ വ്യക്തിയുടെ പുരയിടത്തി ലേക്ക് ക്രമത്തിലധികമായി കാലിച്ചു ഒഴുകിഎത്തുന്ന തായി പരാതി. പിണ്ടിമന പ ഞ്ചായത്തിലെ നാടോടി പാ ലത്തിനും,ചെമ്മീൻ കുത്ത് പാലത്തിനും ഇടയിലായി ഇഞ്ചകണ്ടത്തിനു പോകു ന്ന സബ് കനാലിന്റെ തുട ക്ക ഭാഗത്താണ് ഈ വെ ള്ളം കാലിക്കൽ . ഇതുമൂലം സ്വകര്യ വ്യക്തിയുടെ പുരയി ടത്തിലെ കൃഷി വിളകൾ ,  വെള്ളം കെട്ടി കിടന്ന് ചീച്ച ൽ സംഭവിച്ചു നശിക്കുന്ന തായിട്ടാണ് പരാതി.പലതവ ണ ഈ വിഷയം പെരിയാർ വാലി ഇറിഗേഷൻ വിഭാഗ ത്തെ അറിയിച്ചെങ്കിലും ഇ തുവരെ പ്രശ്നപരിഹാരം ആയിട്ടില്ലെന്നാണ്  ആരോ പണം. കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കായിട്ടാണ് പ്രദേശത്തു സബ് കനാലു കൾ തീർത്തിരിക്കുന്നത്. എന്നാൽ യഥാസമയം കനാ ലിന്റെ ഉൾഭാഗത്തെ കാടു കൾ വെട്ടി തെളിച്ചു,കോ ൺക്രീറ്റ് ചെയ്ത്  അറ്റകുറ്റ പണികൾ നടത്താത്തതി നാൽ  ഇതുപോലെ പലയിട ങ്ങളിലും വെള്ളം പാഴായി പോകുന്നുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →