കോതമംഗലം >>> പെരിയാർ നദിയിൽ ജല നിരപ്പ് കുറഞ്ഞതോടെ മീൻ പിടുത്തം തകൃതി ആയി നടക്കുന്നു. കുട്ടമ്പുഴ മേഖലയിലെ സത്ര പടി ഭാഗത്തു തീരെ വറ്റിയ നിലയിൽ ആണ് പുഴ. ഈ ഭാഗത്തു നിരവധി പേരാണ് മീൻ പിടിക്കുവാൻ എത്തുന്നത്. കോവിഡ് മൂലം ഭൂരി ഭാഗം പേരുടെയും തൊഴിൽ നഷ്ട്ടപെടുകയും, ഉള്ള തൊഴിലിനു ആകട്ടെ കോവിഡ് മൂലംഉണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ പേര് പറഞ്ഞു വേതനം കുറച്ചു നൽകുകയും ഒക്കെ ആണ്. ഇപ്പോൾ ഇവിടങ്ങളിലുള്ളവരുടെ ചെറിയ വരുമാന ആശ്രയം മത്സ്യ ബന്ധനമാണ്. നിരവധി ചെറുതും വലുതുമായ മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്.പുഴ മത്സ്യത്തിന് ആവശ്യക്കാർ നിരവധിയാണ്. 10ഉം 15 ഉം കിലോ ഉള്ള കുയിൽ, ഉരുൾ തുടങ്ങിയ മീനുകൾ കിട്ടുന്നവരും ഉണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് തട്ടേക്കാട് ഭാഗത്തു ചാള പരൽ മീനുകളുടെ ചാകര തന്നെയായിരുന്നു.അതെ സമയം പുഴയിലെ ജലം കുറയുന്നത് ചെറിയ ഒരാശങ്കക്കും വഴി വെക്കുന്നു. നിരവധി പേരുടെ കുടി വെള്ള ശ്രോതസാണ് ഈ പുഴ. കൊടിയ വേനൽ എത്തുന്നതിനു മുന്നേ തന്നെ പെരിയാറിലെ ജല വ്യതിയാനം കുറഞ്ഞത് പെരിയാർ നദിയെ ആശ്രയിക്കുന്നവരിൽ തെല്ലു ആശങ്ക ഉളവാക്കുന്നു.