പെട്ടിമുടിയിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി;ഇതോടെ മരണം 59 ആയി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മൂന്നാർ: പെട്ടിമുടിയിൽ ചൊവ്വാഴ്ച്ച രാവിലെ തുടങ്ങിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ 59 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇനിയും 11 പേരെ കണ്ടെത്തേണ്ടതുണ്ട്. ലയങ്ങള്‍ സ്ഥിതി ചെയ്‌തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും അവിടെ  നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. 
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ്. പ്രദേശവാസികളും രണ്ട് ദിവസമായി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്ന് തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി പറഞ്ഞു.രണ്ടു പൊലീസ് നായയുടെ സഹായവും ഉപയോഗിച്ചാണ് തിരച്ചില്‍. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.ഇന്നലെ  മഞ്ഞും  മഴയും മൂലം പ്രതികൂല കാലാവസ്ഥയിലായിരുന്നു തിരച്ചില്‍.പ്രദേശവാസികളുടെ വളര്‍ത്തുനായ്ക്കളെയും തിരച്ചിലിനായിഉപയോഗിക്കുന്നുണ്ട്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *