പെഗാസസ് വിവാദം; വ്യാജ പ്രചാരണത്തിന്റെ ഭാഗമെന്ന് രാജീവ് ചന്ദ്രശേഖര്‍

web-desk -

ന്യൂഡല്‍ഹി>>> പെഗാസസ് വിവാദത്തില്‍ പ്രതികരിച്ച്‌ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തിയതായി പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചാരപ്പണി നടത്തി പരിചയമുള്ളത് കോണ്‍ഗ്രസിനാണെന്നും 2013 ല്‍ പ്രിസം വിവാദത്തില്‍ ഇത് കണ്ടതാണെന്നും അതിനാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കിം സെറ്ററിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.