Type to search

പെഗാസസ് പട്ടികയില്‍ 14 ലോക നേതാക്കള്‍ കൂടി; കൂട്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റും

International

പാരിസ്>>> ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

വിവരങ്ങള്‍ ചോര്‍ത്താനെന്നു കരുതുന്ന പട്ടികയില്‍ 10 പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ 14 ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണ പരമ്ബര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ തുടങ്ങിയവരുടെ നമ്ബറും പട്ടികയിലുണ്ട്.

മൊറോക്കോയാണ്‌ മാക്രോണിന്റെ ഫോണ്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് സര്‍ക്കാരിലെ മറ്റ് അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളും ചേര്‍ത്തിയതായാണ് വിവരം.

ഫ്രാന്‍സിലെ 15 ഓളം മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണു വിവരം.

പെഗസസ് ഫോണ്‍ ചോര്‍ത്തലിനു വിധേയമായ കൂടുതല്‍ പേരുടെ വിവരങ്ങള്‍ ഇന്നു പുറത്തുവന്നേക്കും. ഇന്ത്യയിലെ ചോര്‍ത്തലുമായി ബന്ധപ്പെട്ടു പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണു പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.