ന്യൂഡൽഹി>>> കേന്ദ്ര സര്‍ക്കാറിനെ തിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലാണ് കേന്ദ്ര സർക്കാരിനോട് പി. ചിദംബരത്തിന്റെ ചോദ്യം. ഇസ്രായേലി സ്ഥാപനമായ എന്‍.എസ്.ഒയുടെ ഉപഭോക്താവാണോയെന്ന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടുന്നത് എന്തിനെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ ചോദ്യം.
‘ലളിതമായ ഒരു ചോദ്യം: ഈ 40ല്‍ ഇന്ത്യ ഗവണ്‍മെന്‍റ് ഉള്‍പ്പെടുമോ? ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിന്?’ -പി. ചിദംബരം ചോദിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇസ്രായേലി കമ്പനിയായ എന്‍.എസ്.ഒ പെഗസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം.
Follow us on