പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; പട്ടികയില്‍ അനില്‍ അംബാനിയും

ന്യൂസ് ഡെസ്ക്ക് -

പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ പേരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോര്‍ന്നത് എന്നാണ് വിവരം. അതേസമയം, ഇപ്പോള്‍ അനില്‍ അംബാനി ഈ നമ്ബര്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. റിലയന്‍സ് കോര്‍പ്പറേഷന്‍ കമ്മ്യൂണിക്കേഷന്‍ മേധാവിയുടെ പേരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →