പൂട്ടിക്കിടന്ന വീട്ടിൽ നിന്നും 5ലക്ഷത്തോളം രൂപയുടെ മോഷണം; രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ>>>ആലുവ കാരോത്തുകുഴി ആശുപത്രിക്കു സമീപം പൂട്ടിക്കിടന്ന വിട്ടിൽ നിന്നും 5 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. പാലക്കാട് ഒലവക്കോട് മേലേമുറി റയിൽവേ പാലത്തിനു സമീപം താമസിക്കുന്ന ആനന്ദ് (33), തമിഴ്നാട് കളളക്കുറിച്ചി കാലമ്പലം ന്യൂ കോളനിയിൽ സെന്തിൽ കുമാർ (36) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. മോഷ്ടാക്കൾ വിടിന്‍റെ പിൻവാതിൽ പൊളിച്ച് അകത്തു കയറി വജ്രം പതിപ്പിച്ച വാച്ച്, എൽ.ഇ.ഡി ടിവി, വീഡിയോ ക്യാമറ, സ്റ്റിൽ ക്യാമറ, ഹെഡ് ഫോൺ, ബൈനോക്കുലർ, പൗരാണികമായ ഫ്ലവർവേസ്, വിലപിടിപ്പുള്ളസ്വർണ്ണം പൂശിയ പേന, മറ്റ് ഗ്രഹോപകരണങ്ങൾ എന്നിവ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉടമസ്ഥർ വന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മോഷ്ടിച്ച വസ്തുക്കൾ വിൽപ്പന നടത്തിയ കടയിൽ നിന്നും തൊണ്ടിമുതൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്‍റെ നിർദ്ദേശകാരം ഡി.വൈ.എസ്.പി ജി വേണുവിന്‍റെ മേൽനോട്ടത്തിലുള്ള സംഘമാണ് ആലുവയിൽ നിന്നും പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ രാജേഷ്.പി.എസ്, എസ്. ഐ മാരായ വിനോദ് , ജോയ് മത്തായി, സുരേഷ്.പി, എ.എസ്.ഐ മാരായ ഷാജി, ജൂഡ്, എസ്.സി.പി.ഒ മാരായ നവാബ്, അഭിലാഷ്, കൃഷ്ണൻ, സി.പി.ഒ.മാരായ ജോർജ്, ഷെബിൻ എന്നിവരും അന്വേഷണ സംലത്തിലുണ്ടായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *