കോതമംഗലം >>> മാമലക്കണ്ടം ചാമപ്പാറയിൽ ജീവനുളള മനുഷ്യന് പുഴുവരിച്ച് ദയനീയാവസ്ഥയില്‍ മരണത്തെ മുഖാമുഖം കാണുബോഴും തിരിഞ്ഞ് നോക്കാന്‍ ആളില്ലാതെ നരകിക്കുന്നു. നെല്ലിക്കുഴി സ്വദേശി ആയ ഷാജി കാപ്പുചാലില്‍ മാമലക്കണ്ടം റൂട്ടിൽ ചാമപ്പാറ എന്നസ്ഥലത്ത് കൂടി യാത്ര ചെയ്യവെ നേരില്‍ കണ്ട ഭീകരവും ദയനീയവുമായ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണിത് പുറം ലോകം അറിയുന്നത്. കാലിലെ വ്രണം പഴുത്തു പുഴുവരിച്ചു വലിയ ദ്വാരം രുപപെട്ടിരിക്കുന്നു. കയ്യ് ഒടിഞ്ഞു വ്രണമായി ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ വേദനയില്‍ പുളഞ്ഞ് നരകിക്കുന്ന മനുഷ്യന് ഏവരുടേയും നൊബരമാവുകയാണിപ്പോള്. പഞ്ചായത്ത് അംഗങ്ങളോ ആരോഗ്യവകുപ്പ് അധികൃതരോ ഇതുവരെ തിരിഞ്ഞ് നോക്കാത്ത ഈ മനുഷ്യ ജീവന് ഇങ്ങ് കേരളത്തിലാണുളളത് എന്നത് ഏവരേയും ഞെട്ടിച്ചിരിക്കയാണ്.