
ജമ്മു>>> ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്‌പോറ മേഖലയില്‍ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, പാക് മേഖലയില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൈനികര്‍ വെടിവെച്ചു തുരത്തി. ജമ്മു ബേസ് സ്‌റ്റേഷനിലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനത്തിനും തുടര്‍ച്ചയായി ഡ്രോണുകള്‍ കാണപ്പെട്ട സംഭവങ്ങള്‍ക്കും ശേഷം മേഖലയിലാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Follow us on