പെരുമ്പാവൂർ: പുല്ലുവഴിയിൽ രായമംഗലം പഞ്ചായത്തിലെ വളയൻചിറങ്ങര പതിമൂന്നാം വാർഡിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.
മനേലിൽ ജോസഫ് 67 ( ജോയി) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ തിങ്കൾ രാത്രിയാണ് മരിച്ചത്.സംസ്കാരം പിന്നീട് പുല്ലുവഴി സെൻറ് തോമസ് പള്ളിയിൽ നടക്കും രണ്ട് മാസം മുൻമ്പ് ഇതേ വാർഡിലെ പൊന്നേമ്പിള്ളി ബാലകൃഷ്ണൻ നായർ മരിച്ചിരുന്നു. അന്ന് വീട്ടിലുള്ളവർക്ക് മാത്രമാണ് രോഗം വന്നത് സമൂഹ വ്യാപനം ഉണ്ടായില്ല. ഇത്തവണ ജോസഫിൻ്റെ ഭാര്യ ബീന, മക്കളായ ജോബിൻ, ജിബിൻ എന്നിവർക്കും രോഗം ബാധിച്ചു.ഇവരുടെ സമീപ വീടുകളായ രണ്ട് വീടുകളിലും രോഗം പടർന്നു.പതിനൊന്നോളം പേർക്ക് ഇവിടെ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്.ഇവർ ചികിത്സയിലാണ്.ഇന്നലെ ആശാ പ്രവർത്തകയ്ക്കും കോവിഡ് സ്ഥിതികരിച്ചിട്ടുണ്ട്.ഇവിടം കണ്ടയ്മെൻറ് സോണാക്കിയിട്ടുണ്ട്