പുലിവാലായി ഓൺലൈൻ പഠനം ; സ്മാർട്ട് ഫോൺ കൂടിയെ തീരു

web-desk - - Leave a Comment

ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ പഠനമാണ് പുനരാരംഭിച്ചിരിക്കുന്നത്. പുതിയ അധ്യായന വർഷം ആരംഭിച്ചെങ്കിലും ഓൺലൈൻ പഠന സൗകര്യമില്ലാ വിദ്യാർത്ഥികൾ ത്രിശങ്കുവിലായിരിക്കുകയാണ്.ടി.വി ഉണ്ടെങ്കിലും കാര്യമില്ല, ഹോം വർക്കുകൾ
എല്ലാം കൈമാറാൻ സ്മാർട്ട് ഫോൺ കൂടിയെ തീരു. കോവിഡ് കാലത്ത് മക്കളെ സ്മാർട്ട് ആക്കാൻ രക്ഷിതാക്കൾ ഓടുകയാണ്. മൊബൈൽ ഷോപ്പുകളിൽ നിന്നും അടുത്ത കടകളിലേക്ക്, പക്ഷെ ഇടത്തരം സ്മാർട്ട് ഫോണുകൾ ഒന്നും കിട്ടാനില്ല.ലഭിക്കുന്നതാകട്ടെ കേട്ടുകേൾവി പോലുമില്ലാത്ത ബ്രാൻഡുകളും. 10000 രൂപയിൽ താഴെ ആണ് സാധാരണക്കാരുടെ സ്മാർട്ട് ഫോൺ ബഡ്ജറ്റ്. വിപണിയിലുള്ള ഭേദപ്പെട്ട ഫോണുകൾക്കാകട്ടെ 25000 രൂപക്ക് മുകളിലും.ഇതിനാൽ ഊരും പേരും അറിയാത്ത ഫോണുകൾ വാങ്ങേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ. ഇത്തരം ഫോണുകൾക്കും വില കൂട്ടിയാണ് വിൽപ്പനയെന്ന് ആരോപണമുണ്ട്. ചുരുങ്ങിയത് 15000 രൂപ മുടക്കായൽ മാത്രമേ വിപണിയിൽ നിന്ന് ഇത്തരത്തിൽ ഒരു സ്മാർട്ട് ഫോൺ സംഘടിപ്പിക്കാൻ കഴിയു. ഓൺലൈൻ ക്ലാസിൽ
പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം വളാഞ്ചേരി സ്വദേശി ദേവിക കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഓൺലൈൻ പഠനം ആരംഭിക്കാൻ കഴിയാതെ വിഷമിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാക്കുന്നതിനായി സന്നദ്ധ സംഘടനകൾ, അധ്യാപക സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ, പി.ടി.എ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവരുടെ സഹായം കൂടിയെ തീരു.

Leave a Reply

Your email address will not be published. Required fields are marked *