പുലിക്കുന്നേപ്പടി,മടിയൂര്‍ പാട ശേഖരങ്ങളില്‍ ഇക്കുറി നൂറുമേനി വിളവ്

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>സി പി ഐ എം പല്ലാരിമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍പ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടി,മടിയൂര്‍ പാടശേഖരങ്ങളില്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്.പുലിക്കുന്നേപ്പടി മൂന്നേക്കര്‍ പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.മടിയൂരില്‍ രണ്ടേക്കര്‍ പാടവും ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്‌തെടുത്തു.ഇരു സ്ഥലങ്ങളിലും ‘ജ്യോതി’ ഇനത്തില്‍പെട്ട വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി.ചടങ്ങിൽ
സി പി ഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്,ഏരിയാ കമ്മിറ്റിയംഗം കെ ബി മുഹമ്മദ്,സി പി ഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,വാര്‍ഡ് മെമ്പര്‍മാരായ എ എ രമണന്‍,മുബീന ആലിക്കുട്ടി,ഡി വൈ എഫ് ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസഫ്,എസ് എഫ് ഐ ലോക്കല്‍ സെക്രട്ടറി ആദില്‍ മുഹമ്മദ് ഷാ,പുലിക്കുന്നേപ്പടി ബ്രാഞ്ച് സെക്രട്ടറി കെ ബി ജലാം,ബിജു വര്‍ഗീസ്,ഷിജീബ് സൂപ്പി,ഹംസ കാരോത്തുകുഴി എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *