കൊച്ചി>>>അമ്മയെ കാണാനെത്തിയ പുരോഹിതൻ താൻ വീട്ടിൽ ഒറ്റക്കായിരുന്നുവെന്ന് മനസിലാക്കി തന്നെ പീഡിപ്പിച്ച് നഗ്ന ഫോട്ടോകൾ പകർത്തുകയായിരുന്നുവെന്ന് മുരിയാട് ബലാത്സംഗ കേസിലെ ഇര ഹൈക്കോടതിയിൽ. കേസിലെ പ്രതി സി.സി. ജോൺസന്‍റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് യുവതി സംഭവത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.
ഒരു പുരോഹിതനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണമാണ് തനിക്കു നേരിടേണ്ടിവന്നത്. സംഭവം ഏൽപിച്ച മാനസികാഘാതത്തിൽ നിന്ന് ദീർഘനാൾ തനിക്കു പുറത്തുകടക്കാനായില്ല. വിവാഹത്തിനു ശേഷം പോലും ആക്രമണത്തിന്‍റെ ആഘാതത്തിൽ നിന്നും മോചനം നേടാനായില്ല. കൗൺസിലിങ്ങിലൂടെയാണ് ഒരുവിധം സാധാരണ നില വീണ്ടെടുക്കാനായത്.
ഒളിംപ്യൻ മയൂഖ ജോണിയുടെ സഹായത്തോടെയാണ് ഇപ്പോൾ പരാതി നൽകിയതെന്നും അവർ കോടതിയിൽ പറഞ്ഞു. സിആർപിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തിയിട്ടും പ്രതിക്കെതിരെ പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും ഇര കോടിതിയെ അറിയിച്ചു.
കേസിൽ എംപറർ ഇമ്മാനുവൽ ചർച്ചിന്‍റെ മുൻ ട്രസ്റ്റിയായ സി.സി. ജോൺസനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ജോൺസനെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാൽ ജാമ്യം നൽകരുതെന്നും ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടു.
സംഭവം നടക്കുമ്പോൾ പാസ്റ്റർ ആയിരുന്നു പ്രതി. എല്ലാ രണ്ടാം ശനിയാഴ്ചയും ഇര തൃശൂരിലെ ഫാറ്റിൽ അമ്മയെ കാണാൻ എത്താറുണ്ടായിരുന്നു. സംഭവ ദിവസം അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങൾ എടുക്കുകയുമായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. സംഭവം വാര്ത്താ സമ്മേളനത്തിലുടെ പുറത്തുപറഞ്ഞതിനു ശേഷം പ്രതി പരാതിക്കാരിയെയും മയൂഖാ ജോണിയെയും ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു
Follow us on