പുന്നെക്കാട്‌ കളപ്പാറയിലും ആനശല്യം, കൃഷികൾ നശിപ്പിച്ചു;ഫെൻസിങ് തീർത്തിട്ടും ഏറുമാടത്തിൽ കാവൽ ഇരുന്നിട്ടും പുന്നെക്കാട്‌ കവലക്ക് അടുത്തേക്ക് ആനകൾ വരുന്നത് ജനങ്ങളെ ആശങ്കയിൽ ആക്കുന്നു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം തട്ടേക്കാട് ചേലമലയിലും പരിസരത്തും വീണ്ടും ആനക്കൂട്ടം എത്തി. ജനവാസ മേഖലയിലെ പുരയിടത്തിൽ ഇറങ്ങിയ ആനകൾ കൃഷികൾ നശിപ്പിച്ചതായി പരാതി.തുണ്ടം വനത്തിൽ നിന്ന്‌ തീറ്റതേടി, പെരിയാർ കടന്നെത്തുന്ന ആനകളാണ് നാട്ടുകാർക്ക് ഭീതിയും വിളനാശവും ഉണ്ടാക്കുന്നത്.പുന്നേക്കാട് കളപ്പാറ ഭാഗത്ത് കഴിഞ്ഞ ദിവസമെത്തിയ ആനക്കൂട്ടം വാഴയും കപ്പയും കൊക്കോയും തെങ്ങുമെല്ലാം നശിപ്പിച്ചു. ഇഞ്ചി, മഞ്ഞൾ കൃഷികളും ചവിട്ടിമെതിച്ചു.
ആദ്യം അർദ്ധരാത്രിയോടെയാണ് ആനകളെത്തിയത്. ഉറക്കമിളച്ച് കാത്തിരുന്നവർ ആനക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിച്ചു. നേരം പുലരുംമുമ്പേ ആനകൾ വീണ്ടും കൃഷിയിടത്തിലെത്തിയത് നാട്ടുകാർക്ക് പ്രതിരോധിക്കാനായില്ല.
മഴക്കാലം തുടങ്ങിയതോടെ ആനകളുടെ വരവ് നിലച്ചിരുന്നു. ആശ്വാസമായെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും അവ എത്തിയത്. സന്ധ്യയോടെ ആനകൾ എത്തിത്തുടങ്ങുന്നതായും പറയുന്നു.
ഇതുകൊണ്ട് പുറത്തിറങ്ങാനും പരിസരവാസികൾക്ക്‌ പേടിയാണ്. പലരുടേയും വീടുകളിലേക്കുള്ളത്‌ ചെറുപാതകളാണ്. ആശുപത്രിയാവശ്യങ്ങൾക്കോ മറ്റോ പുറത്തുനിന്ന് ഒരു വാഹനവും ഇവിടേക്ക് എത്തില്ല.
ആനകളെ പ്രതിരോധിക്കാൻ പെരിയാർതീരത്ത് വനംവകുപ്പ് ഫെൻസിങും കാവലിന് ഏറുമാടവും സ്ഥാപിച്ച് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.അതിനാൽ, മറ്റു മാർഗങ്ങളിലൂടെയാണ് ആനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *