Type to search

പുതു ജീവിതത്തിലേക്ക് ചുവടുവച്ചു സനൂപ്

Uncategorized

കൊച്ചി >>> പോളിടെക്നിക് വിദ്യാർത്ഥിയായിരിക്കെ ബൈക്ക് അപകടത്തിൽ തലക്ക്  ഗുരുതര പരികേറ്റ് ജീവിതം മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപോയ  എറണാകുളം മുളവുകാട് സ്വദേശി സനൂപിന്റെ അവസ്ഥ മുളവുകാട് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫിസർ ഡോ. സാലിമയാണ് പീസ് വാലിയെ അറിയിച്ചത്.

മെഡിക്കൽ പാനലിന്റെ പരിശോധനകൾക്ക് ശേഷം രണ്ടു മാസം മുൻപാണ് സനൂപ് വീൽ ചെയറിൽ പീസ് വാലിയിൽ എത്തിയത്.ചികിത്സക്ക് ശേഷം പരസഹായത്തോടെ എഴുനേറ്റ് നടക്കാവുന്ന രീതിയിൽ ഇന്നലെ സനൂപ് വീട്ടിലേക്ക്..അപകടത്തിൽ തലകേറ്റ പരുക്ക് ഗുരുതരമായതിനാൽ സംസാരവും ഓർമയും ഭാഗികമായേ ഉള്ളൂ..
ജീവിതം വീൽചെയറിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ചെറുപ്പക്കാരന് മുന്നിൽ പ്രതീക്ഷയുടെ വഴി കാട്ടിയ ഡോ സാലിമക്ക് ഹൃദ്യമായ നന്ദി പറയുകയാണ് സനൂപിന്റെ കുടുംബാംഗങ്ങളും,  പീസ് വാലിയും….

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.