പുതുപ്പാടി സ്കൂളിന്റെ ചില്ലറക്കാര്യം നാട്ടിലെങ്ങും പാട്ടായി

സ്വന്തം ലേഖകൻ -

കോതമംഗലം>>>പുതുപ്പാടി ഫാ. ജോ സഫ് മെമ്മോറിയൽ സ്കൂളിന്റെ ചില്ലറ കാര്യം നാട്ടിലെങ്ങും പാട്ടായിരിക്കുക യാണ്.കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, കെ എസ് ആർ ടി സി  ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃ കയായിരിക്കുകയാ ണ് പുതുപ്പാടി ഫാദർ ജോസഫ് മെമ്മോ റിയൽ  ഹയർ  സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വോളന്റീയർമാർ. ചില്ല റക്കാര്യം എന്ന് പേരിട്ടിരിക്കുന്ന പ്ര സ്തുത പരിപാടി വഴി 450ലധികം ബസ് ജീവനക്കാർക്ക് ഹാൻഡ് സാനിറ്റൈ സർ,മസ്‌കുകൾ, പേപ്പർ പേന എന്നിവ ക്രിസ്തുമസ്സ് സമ്മാനമായി വിതരണം ചെയ്തു. കോവിഡ്  മഹാമാരി ഏറ്റവും കൂടുതൽ പിടിച്ചുലച്ച ബസ് ജീവനക്ക രെകൂടി കരുതുന്ന പ്രവർത്തനമാണ് ഈ എൻ എസ് എസ് വിദ്യാർത്ഥികൾ നിർവഹിച്ചിരിക്കുന്നത്.  കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡി ൽ നടന്ന ചടങ്ങിൽ കോതമംഗലം ട്രാഫിക് സബ് ഇൻസ്‌പെക്ടർ ബേബി പോൾ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേ റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോജി ഇടാട്ടിൽ, സെക്രട്ടറി സി ബി നവാസ്  ട്രഷറർ  പി എഛ് എം  ബഷീർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെറിൽ  ജേക്കബ്,  ക്ലസ്റ്റർ കൺവീനർ റെജി കെ, വോളന്റീയർമാർ, ബസ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →