Type to search

പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് മാസ്റ്റര്‍ കാര്‍ഡിന് വിലക്ക്; നടപടി ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയില്‍

Uncategorized

മുംബൈ>>> ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തടസ്സപ്പെടില്ല. റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്കെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

ആറ് മാസത്തെ സമയപരിധിയാണ് ഇതിനായി നല്‍കിയിരുന്നത്. 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ കാര്‍ഡ് ദാതാക്കള്‍ക്കും ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പെയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തില്‍ ശേഖരിച്ച്‌ രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കിയത്.

മുന്‍പ് സമാനമായ രീതിയില്‍ അമേരിക്കന്‍ എക്സ്പ്രെസ് ബാങ്കിംഗ് കോര്‍പ്, ഡൈനേഴ്സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ എന്നിവരുടെ കാര്‍ഡുകള്‍ക്കും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.