കോതമംഗലം >>>കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവായുടെ 335-)മത് ഓർമ പെരുന്നാളിനോടനുബന്ധിച്ചു പി സി
ക്രീയെഷൻസ് പുറത്തിറക്കിയ “പുണ്യബാവ” എന്നാ സി ഡി യുടെ പ്രകാശനം ഐസക് മാർ ഒസ്‌താത്തിയോസ് മെത്രാപോലിത്തയും,ആൻ്റണി ജോൺ എം എൽ എ യും ചേർന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളി ട്രസ്റ്റി ജോമോൻ പാലക്കാടന് നൽകി കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,സഹ വികാരിമാരായ ഫാദർ എൽദോസ് കാക്കനാട്ട്,ഫാദർ എൽദോസ് കുമ്മംകോട്ടിൽ,ഫാദർ എലിയാസ് മാരിയിൽ,ഫാദർ വികാസ് വടക്കൻ,സംഗീത സംവിധായകൻ തോമസ് വാരപ്പെട്ടി എന്നിവർ സംബന്ധിച്ചു.