
കോതമംഗലം>>>രാജ്യത്തെ ജനങ്ങൾ ജീവിക്കാനുള്ള അവകാശത്തിനായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഖാവ് പി എം ഓനച്ച ന്റെ പ്രസക്തി ഏറെയാണെന്നും അദ്ദേ ഹം നയിച്ച വിപ്ലവകരമായ പാത നമു ക്ക് ആവേശം നൽകുന്നതാണെന്നും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ പറഞ്ഞു.
സി പി ഐ താലൂക്ക് സെക്രട്ടറിയായിരു ന്ന സഖാവ് പി എം ഓനച്ചൻ അനുസ്മ രണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലയുടെ കിഴക്കൻ മേഖലയിൽ കമ്യൂ ണിസ്റ്റ് പാർട്ടിക്കു വേണ്ടി മാതൃക പരമാ യ പ്രവർത്തനം നടത്തിയ നേതാക്കളി ൽ പ്രമുഖ നായിരുന്നു സഖാവ് പി എം ഓനച്ചൻ.
ട്രേഡു യുണിയൻ രംഗത്ത് തന്റേതായ പ്രവർത്തന ശൈലി രൂപപ്പെടുത്തി സം ഘടനയെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. സൗമ്യമായ ഇട പെടൽ കൊണ്ട് ജനമനസിൽ സ്ഥാനം പിടിക്കാനും സഖാവിന് കഴിഞ്ഞിരുന്നു.
കവളങ്ങാട് പഞ്ചായത്ത് മെംമ്പർ റ്റി എച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കൗൺസിൽ അംഗം എം കെ രാ മചന്ദ്രൻ , മണ്ഡലം അസിസ്റ്റന്റ് സെക്രട്ട റി പി റ്റി ബെന്നി, സെക്രട്ടറിയേറ്റംഗങ്ങ ളായ പി എം ശിവൻ, പി കെ രാജേഷ്, കവളങ്ങാട് ലോക്കൽ സെക്രട്ടറി എൻ. എം അലിയാർ , പഞ്ചായത്തംഗങ്ങളാ യ തോമാച്ചൻ ചാക്കോച്ചൻ , റ്റീന റ്റിനു , പി എ അനസ്, അഡ്വ. കെ എസ് ജ്യോ തികുമാർ , അഡ്വ. മാർട്ടിൻ സണ്ണി, എം ആർ ഹരികൃഷ്ണൻ ,തോമസ് പോൾ,
ആദ്യ കാല പ്രവർത്തകൻ കൂബൻ പാറ മുഹമ്മദ്എന്നിവർ പ്രസംഗിച്ചു.
Follow us on