പിണ്ടിമന പഞ്ചാ യത്ത് പത്താം വാർഡ് ലഹരി മു ക്ത ഗ്രാമം പദ്ധ തിക്ക് തുടക്ക മായി

web-desk -

കോതമംഗലം>>>വർദ്ധിച്ചു വരുന്ന ല ഹരി ഉപയോഗവും സാമൂഹ്യ പ്രശ്നങ്ങ ളും കുറച്ചു കൊണ്ടുവരികയും അതു വഴി സ്ത്രീ -ശിശു സൗഹൃദ  വാർഡ് എ ന്ന ലക്ഷ്യത്തോടെ പിണ്ടിമന ഗ്രാമ പ ഞ്ചായത്ത് പത്താം വാർഡ്  സമ്പൂർണ ലഹരിമുക്ത ഗ്രാമം  പദ്ധതിക്കു തുടക്ക മായി.

പദ്ധതിയുടെ ഉദ്ഘാടനം പൈങ്ങോട്ടൂ ർ  ശ്രീനാരായണഗുരു ആർട്സ് ആൻ ഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ  ഡോ: വിജി കെ രാമകൃഷ്ണൻ വെർ ച്ച്വൽ പ്ലാറ്റ്ഫോമിൽ  ഉദ്ഘാടനം ചെ യ്തു.

വാർഡ് മെമ്പർ എസ് എം അലിയാർ മാഷ്  അധ്യക്ഷനായി.പദ്ധതിയു ടെ ഭാഗമായി നടന്ന ലഹരിയും സാമൂഹ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ മുവാറ്റുപുഴ  എക്സൈസ് പ്രിവന്റീവ്  ഓഫീസർ കെഎസ്ഇബ്രാഹിം,തുടർ ന്ന്  ലഹരിയും സൈബർ കുറ്റകൃത്യങ്ങ ളും എന്ന വിഷയത്തിൽ കോതമംഗലം  അസിസ്റ്റന്റ്  പോലീസ് സബ് ഇൻസ്പെ ക്ടർ കെ പി സിദ്ധീഖ്  എന്നിവർ വെബി നാറിൽ ക്ലാസ് നയിച്ചു.

എം എസ് ,ഡ ബ്ല്യൂ എച്ച് ഒ ഡി ബേസിൽ സി പോൾ കുടുംബശ്രീ സി ഡി എസ് മെ മ്പർ നിഷ സിജു ,അങ്കണവാടി അധ്യാ പികമാരാ യ സിജി ആന്റണി ,മേഴ്സി ജോർജ് ,പദ്ധതി കോർഡിനേറ്റർ മേഘ വാര്യർ , എന്നിവർ പ്രസംഗിച്ചു. പത്താം വാർഡ് ജാഗ്രത സമിതി,   പൈങ്ങോട്ടൂ ർ ശ്രീനാരായണഗുരു ആർട്സ് ആൻ ഡ് സയൻസ് കോളേജ്  പി ജി സാമൂ ഹ്യപ്രവർത്തന  വിഭാഗം .കോതമംഗലം ജനമൈത്രി പോലീസ്, കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസ്,പത്താം വാർഡ് കുടം ബശ്രീ, വാർഡിലെ അയി രൂർപാടം ജാസ് പബ്ബിക് ലൈബ്രറി,അ ടിയോടി പെരിയാർ പബ്ലിക് ലൈബ്രറി

എന്നിവയുടെ സംയുക്താഭിമുഖ്യത്തി ലാണ് പദ്ധതി നടപ്പാക്കുന്നത് .പദ്ധതി യുടെ ഭാഗമായി പോസ്റ്റർ രചനാ മത്സ രം,ലേഖന മത്സരം ,ചിത്രരചനാ മത്സ രം ,ചിൽഡ്രൻസ് സൈക്കിൾ റാലി,യൂ ത്ത് ബൈക്ക് റാലി ,ലഹരിവിരുദ്ധ വെ ബിനാർ ,കൗൺസിലിംഗ് ക്ലാസ്സുകൾ ,ഷോർട്ട് ഫിലിം നിർമ്മാണം – പ്രദർശനം ,ലഘു തെരവു നാടകങ്ങൾ ,ഫ്ലാഷ്  മോബ്  എന്നിവ തുടർപ്രവർത്തനങ്ങളായി സംഘടിപ്പിക്കും.