കോതമംഗലം >>> കോതമംഗലം മ ണ്ഡലത്തിൽ പിണ്ടിമന പഞ്ചായത്തി ൽ കുടിവെള്ള പദ്ധതിയുടെ നവീകര ണത്തിനായി 12.5 കോടി രൂപ അനുവ ദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. പിണ്ടിമന പഞ്ചായത്തി ലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി നടപ്പിലാക്കുന്ന പ ദ്ധതിയുടെ ഭാഗമായി നിലവിലുള്ള കുടി വെള്ള പദ്ധതിയുടെ ഭാഗമായുള്ള മുഴു വൻ എ സി പൈപ്പുകളും മാറ്റി പകരം ഡി ഐ പൈപ്പുകൾ സ്ഥാപിക്കും.മാ ലിപ്പാറ പ്ലാൻ്റ് മുതൽ കാളവണ്ടിപ്പടി,മു ത്തംകുഴി, നെടുമലത്തണ്ട്,ചെങ്കര റോ ഡ് എന്നിവിടങ്ങളിലായി 6 കി മി ദൂര ത്തിലാണ് എ സി പൈപ്പുകൾ മാറ്റി ഡി ഐ പൈപ്പുകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം ചേലാട് – മാലിപ്പാറ – കുളങ്ങാട്ടുകുഴി റോഡിൽ സ്ഥിരമായി പൈപ്പ് പൊട്ടുന്ന 2 കി മി ദൂരത്തി ലും,ജ വാൻ റോഡിലെ 2 കി മി ദൂരത്തിലും,പ ഞ്ചായത്തിലെ മറ്റ് ഇടങ്ങളിലായി 8 കി മി ദൂരത്തിലും പുതിയ പൈപ്പുകൾ സ്ഥാപിച്ചു കൊണ്ടാണ് പദ്ധതി നടപ്പി ലാക്കുന്നത്. പുതിയ പൈപ്പ് ലൈൻ എക്സ്റ്റൻഷൻ ഉൾപ്പെടെ 6 കി മി ദൂരം ഡി ഐ പൈപ്പും,12 കി മി ദൂരം പി വി സി പൈപ്പും സ്ഥാപിച്ചാണ് പദ്ധതി നട പ്പിലാക്കുന്നത്.വർഷങ്ങളുടെ കാലപ്പ ഴക്കമുള്ള പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നത് മൂലം പഞ്ചായത്തിലെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം താളം തെറ്റുന്നതും റോഡുകൾ തകരു ന്നതും പതിവായിരുന്നു.കുടിവെള്ള പ ദ്ധതിയുടെ നവീകരണത്തോടെ ഇതിന് പരിഹാരമാകും.അതോടൊപ്പം തന്നെ പിണ്ടിമന പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും ഇതോടെ ശാശ്വത പരിഹാരമാകും.നവീകരണ പ്രവർത്ത നങ്ങളുമായി ബന്ധപ്പെട്ട ടെണ്ടർ നടപ ടികൾ വേഗത്തിൽ പൂർത്തീകരിച്ച് നവീ കരണ പ്രവർത്തികൾ ആരംഭിക്കു മെ ന്നും എം എൽ എ അറിയിച്ചു.