പിണ്ടിമനയിൽ ജൈവ കാർഷി ക ഉല്പാദനോപാ ധികളുടെ നിർ മ്മാണം ആരം ഭിച്ചു.

web-desk -

കോതമംഗലം>>>കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെനൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതപദ്ധതിയിലൂടെപിണ്ടിമനകൃഷിഭവൻ്റെ നേതൃത്വത്തിൽ ജൈവ കാർഷിക ഉല്പാദന ഉപാധിയായ ഹരിതകഷായനിർമ്മാണംആരംഭിച്ചു.നവജീവൻ കർഷക സൗഹൃദ സംഘത്തിൻ്റെനേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന കർഷകരുടെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്.

ശീമക്കൊന്നഉൾപ്പെടെയുള്ള ഇരുപതോളം വിവിധതരംകളവർഗ്ഗത്തിൽപ്പെട്ടസസ്യങ്ങളും, ശർക്കര, പയറു വർഗ്ഗങ്ങൾ, ചാണകം എന്നിവ പ്രത്യേക അനുപാതത്തിൽ പതിനഞ്ച്ദിവസത്തോളംപുളിപ്പിച്ച്തയ്യാറാക്കുന്ന പരിസ്ഥിതി സൗഹൃദ മിശ്രിതമാണ് ഹരിത കഷായം.ആദ്യഘട്ടത്തിൽ തയ്യാറാക്കിയ ഇരുന്നൂറോളം ലിറ്റർ ഹരിത കഷായം പദ്ധതി പ്രകാരം അപേക്ഷ നൽകിയ കർഷകർക്ക് സൗജന്യമായിവിതരണം ചെയ്യും.

തുടർന്ന് വിവിധഘട്ടങ്ങളിൽ നിർമ്മിക്കുന്നപലതരത്തിലുള്ള ഉല്പന്നങ്ങൾ കൃഷിഭവനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് നൽകും. കർഷകനായ പുന്നക്കൽഎൽദോസിൻ്റെ കൃഷിയിടത്തിൽ നടന്ന ഹരിത കഷായ നിർമ്മാണത്തിൻ്റെ ഉത്ഘാടനം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധുഉത്ഘാടനം ചെയ്തു.കർഷക സൗഹൃദ സംഘം ചെയർമാൻ എം.ജെ. ഐസക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ്.സി.ചിറ്റൂപ്പറമ്പൻ, എം.ജെ.ഐസക്ക്, കെ.പി.ഷിജോ, മഹിപാൽ മാതാളിപ്പാറ, ബെന്നി വർഗീസ്,ആത്മ ബിറ്റിഎം രഞ്ജിത്ത് തോമസ്സ്എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എ.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ്വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.