പിണറായി വിജയൻ രാജിവയ്ക്കണ മെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>കേരള മുഖ്യമന്ത്രി പിണറായി വിജയൻ  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്പീക്ക് അപ്പ് കേരളയുടെ നാലാംഘട്ട സമര പരിപാടി യു ഡി എഫ് വാളകം  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സത്യഗ്രഹ സമരം നടത്തി. വാളകം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന സത്യഗ്രഹത്തിന്  മണ്ഡലം വൈസ് പ്രസിഡന്റ് സി വൈ ജോളിമോൻ അദ്ധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ബേസിൽ കെ പൗലോസ്, പഞ്ചായത്ത് മെമ്പർ രജിത സുധാകരൻ, വി.വി.ഐസക്ക് .കെ എസ്  യു മണ്ഡലം പ്രസിഡന്റ് സിബിൻ ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.

അമ്പലം പടിയിൽ നടന്ന സത്യഗ്രഹം ബ്ളോക്ക് സെക്രട്ടറി തോമസ് ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഒ.ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് ജനറൽ സെക്രട്ടറിമാരായ സി.വി.ജോയി,സാബു.പി. വാഴയിൽ, ആർ.രാമൻ, എവിൻ എൽദോസ്, എന്നിവർ പ്രസംഗിച്ചു. വാളകം കവലയിൽ നടന്ന സത്യഗ്രഹ സമരം ബ്ളോക്ക് ജനറൽ സെക്രട്ടറി കെ എം. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അനിൽ വാളകം അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സാറാമ്മ ജോൺ, എം.പി.ജോൺസൺ, സുനീഷ് കൂറ്റപ്പാൽ എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *