കോതമംഗലം: കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിച്ച എടുക്കൽ സമരം സംഘടിപ്പിച്ചത്.
യുഎഇയിൽ നിന്ന് എത്തിയ ഖുർആൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ യും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും മന്ത്രി കെ.ടി ജലീലിൻ്റെ മൊഴിയെടുത്തിരുന്നു, ജലീലിൻ്റെ സ്വത്ത് വിവരങ്ങളെ പറ്റിയും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു മന്ത്രി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
ജലീൽ തലയിൽ മുണ്ടിട്ടാണ് ഹാജരായതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഏറ്റ് പിടിച്ചാണ് ജലീലിന് തലയിൽ മുണ്ടിടാൻ യൂത്ത് കോൺഗ്രസ് പിച്ച എടുക്കൽ സമരം സംഘടിപ്പിച്ചത്.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത് ജലീൽ രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ അധ്യക്ഷത വഹിച്ചു.. ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്‌ദീൻ ഉദ്ഘടനം നിർവഹിച്ചു, രാഹുൽ പാലേക്കുന്നേൽ സ്വാഗതം പറഞ്ഞു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി, ബ്ലോക്ക് സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ, മണ്ഡലം ഭാരവാഹികളായയ ശശിധരൻ,അനിൽ മാത്യു,കെ കെ വിജയൻ, സുജിത് ദാസ്, ധനുഷാന്ത് ബാബു, ബെറ്റി പോൾ, ഹരിശാന്ത് ബാബു,ഉല്ലാസ് തങ്കളം,അഭിനവ് ബിനു, അഭിജിത് ശിവൻ,അർജുൻ എബി,അനന്ദു കെ ആർ,ശരത് ബാബു,സുരേഷ് കൂരാപ്പിള്ളിൽ അച്ചു എം ആർ, എന്നിവർ സംസാരിച്ചു.. അതുൽ രവി നന്ദി പറഞ്ഞു