പാർട്ടി പറഞ്ഞാൽ അനുസരിക്കില്ലെന്ന ഇ പി യുടെ പ്രസ്താവന വിവാദമാകുന്നു

സ്വന്തം ലേഖകൻ -

കണ്ണൂര്‍>>>കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജൻ്റെ പ്രസ്താവന വിവാദമാകുന്നു.പാ ർട്ടി പറഞ്ഞാലും മത്സരിക്കില്ലെ ന്ന പ്രസ്താവനയാണ് വിവാദമാ കുന്നത്. പാർട്ടിക്കു മുകളിലുടെ പറക്കാൻ ശ്രമിക്കുന്ന ഇ.പിക്കെ തിരെ അച്ചടക്ക ലംഘനം നടത്തി യതിന് നടപടിയെടുക്കണമെന്നാ ണ് ഒരു വിഭാഗം കണ്ണൂരിലെ നേതാക്കൾ ആവശ്യപ്പെടുന്നത്.

ഇതോടെ പാർട്ടിയിലെ കണ്ണൂർ ലോബിയിൽ തന്നെ വിള്ളൽ രൂപപ്പെട്ട അസാധാരണ സാഹച ര്യമാണ് ഉടലെടുത്തിട്ടുള്ളത്.ഇ.പി ക്ക് എന്നും താങ്ങും തണലുമായി നിന്ന മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോടെയാണ് പാർട്ടിയിലും ഒറ്റപ്പെ ടാൻ തുടങ്ങിയത്.
ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയ ത്തിലേക്കില്ലെന്നും പാര്‍ട്ടി പറ ഞ്ഞാലും മത്സരിക്കില്ല എന്നുമാ ണ് ജയരാജന്‍ പറഞ്ഞത്. ഇത്ത വണ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണോ ഇത്തരത്തില്‍ പറയാന്‍ കാരണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ എങ്ങനെ വേണമെങ്കി ലും വ്യാഖ്യാനിച്ചോ എന്നായിരുന്നു ജയരാജന്റെ മറുപടി.
ജയരാജന്റെ പ്രസ്താവന പാര്‍ട്ടി ക്കുള്ളില്‍ വ്യാപകമായി ചര്‍ച്ചയാ യിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ അനു സരിക്കു മെന്നാണ് കേഡര്‍ പാര്‍ ട്ടിയായ സി.പി.എമ്മിലെ കീഴ് വഴ ക്കം. മറിച്ച് പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന പ്രസ്താവന തെറ്റായ സന്ദേശം നല്‍കുമെന്നാ ണ് പാര്‍ട്ടി വിലയിരുത്തല്‍.

ഇന്നലെ കണ്ണൂരിലെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ എസ്.രാമചന്ദ്രന്‍പിള്ള പ്രസ്താവനയിലുള്ള അതൃപ്തി ജില്ലാ നേതാക്കളെ അറിയിച്ചതായാണ് അറിയുന്നത്. ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടും. മട്ടന്നൂരില്‍ സീറ്റ് നിഷേധിച്ച് പകരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് സീറ്റ് നല്‍കിയതിലുള്ള നീരസം ഇ.പി ജയരാജനുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കണ്ണൂര്‍ ജില്ലക്ക് പുറത്ത് കാസര്‍കോട് മാത്രമാണ് ജയരാജന്‍ പോയത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ സാന്നിധ്യവുമില്ല. ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന തുറന്നുപറച്ചില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലാത്തതാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ്‌ക്ലബില്‍ ഇടതുമുന്നണിയുടെ കണ്ണൂര്‍ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണ് ജയരാജന്റെ വിവാദ പ്രസ്താവന.
ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിൻ്റെ പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് ഇ.പി നടത്തിയതെന്ന വിമർശനമാണ് പാർട്ടിക്കുള്ളിലെ എതിരാളികൾ ഉന്നയിക്കുന്നത്.
ഇതോടെ ഇ.പി ജയരാജനെതിരേ സി.പി.എം അച്ചടക്ക നടപടിയെ ടുക്കാൻ സാധ്യതയേറിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →