പാലിന് വില കൂട്ടണമെന്ന് മില്‍മ; ഇപ്പോള്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് മന്ത്രി

web-desk -

തിരുവനന്തപുരം>>> സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മില്‍മ പാലിന് വില കൂട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി മില്‍മ എറണാകുളം ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് 5 രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാലിത്തീറ്റ വില കൂടുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ.