അരനൂറ്റാണ്ടിലേറെ കേരള കോൺഗ്രസ് കുത്തകയായിരുന്ന പാലാ മാണി സാറിന്‍റെ മരണശേഷം ഉപതെരഞ്ഞെടുപ്പിലൂടെ മാണി സി കാപ്പന്‍ നേടിയത് ചരിത്ര വിജയമായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു നിയമസഭ മണ്ഡലം പിടിച്ചെടുക്കാനായതിന്റെ രാഷ്ട്രീയ വിജയം ഇടതുമുന്നണിക്കും ആഹ്ലാദം പകര്‍ന്നു. കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത പ്രഹരം നല്‍കി നേടിയ പാലാ ഇനി ആര്‍ക്കും വിട്ടു നല്‍കില്ല എന്നൊരു വാശി ഇപ്പോള്‍ മാണി സി കാപ്പനുമുണ്ട്. എന്നാല്‍ ആ വാശി നടപ്പാകണമെങ്കില്‍ ഇന്ന് കാപ്പന്‍ യുഡിഎഫിലേക്ക് തിരിയേണ്ട അവസ്ഥയാണ്. അദ്ദേഹം ഉമ്മന്‍ചാണ്ടിയുമായി മുന്നണി മാറ്റത്തിനുള്ള ചര്‍ച്ചകളും നടന്നു കഴിഞ്ഞു.ജോസ്- ജോസഫ് തര്‍ക്കത്തിനൊടുവില്‍ ജോസ് ഇടതുപക്ഷത്തേക്ക് നീങ്ങുമ്പോള്‍ കാപ്പന്റെ ഏക ഭയം പാലാ സീറ്റ് ജോസിനു നല്‍കിയേക്കുമെന്നതായിരുന്നു. പാലാ വിട്ടു കൊടുക്കില്ല എന്ന് അദ്ദേഹം നേതാക്കളോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല ജോസ് കെ മാണിയെ കൂടെ കൂട്ടാന്‍ ഇടതു മുന്നണി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പാലാ കൈവിട്ടു പോകുമെന്ന് കാപ്പന് ഏകദേശം ഉറപ്പായി. അതാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. മാത്രമല്ല മുന്നണിയില്‍ തനിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ല എന്നതും മറ്റൊരു കാരണമാണ്. മന്ത്രി സ്ഥാനം കിട്ടാത്തതിലും ഇദ്ദേഹത്തിന് അതൃപ്തിയുണ്ട്