പാലായിൽ പണി പാളിയോ….?ബിജെപി വോട്ടുകൾ കാപ്പന്; ആശങ്കയോടെ മുന്നണികൾ

സ്വന്തം ലേഖകൻ -

കോട്ടയം>>>യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിയുംഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി. കാപ്പനും  നേർക്ക് നേർ പോരടിച്ച പാലായിൽ വമ്പൻ അട്ടിമറിക്ക് സാധ്യത. പാലായിൽ ബിജെപി വോട്ടുകൾ മാണി സി കാപ്പന് മറിച്ചെന്ന ആരോപണവുമായി ജോസ് കെ. മാണി രംഗത്തെത്തി.

5000 മുതൽ 7500 വോട്ടുകൾ വരെയാണ് ബിജെപി മാണി സി. കാപ്പനു വേണ്ടി മറിച്ചതെന്നാണ് ജോസ് കെ. മാണിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി വോട്ടുകൾ കുറയുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞതായി ഒരു വാർത്താ ചാനൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 


ജോസ് കെ. മാണിയുടെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെങ്കിൽ മണ്ഡലത്തിൽ മാണി സി. കാപ്പന് അനായാസ ജയം ഉറപ്പാണെന്നും കരുതുന്നുണ്ട്. എന്നാൽ ബിജെപി വോട്ടുകൾ മറിഞ്ഞാലും ജയം ഉറപ്പാണെന്നാണ് ജോസ്. കെ. മാണിയുടെ അവകാശവാദം. 


ജെ. പ്രമീളയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. 2016 തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 24,821 വോട്ടുകളാണ് ബിജെപി നേടിയത്. ഇത്തവണ മണ്ഡലത്തിൽ 30,000 വോട്ടുകൾ നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ബിജെപി വോട്ട് വിഹിതം വർധിച്ചാൽ അത് ജോസ് കെ. മാണിക്കും, മറിച്ചായാൽ മാണി സി. കാപ്പനും വിജയ സാധ്യത കൽപ്പിക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →