പാലമറ്റത്തെ വാറ്റ്‌ കേന്ദ്രം തകർത്ത് എക് സൈസ്

സ്വന്തം ലേഖകൻ -

കോതമംഗലം>>> പാലമറ്റം, ചീക്കോട് വനത്തിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർ ത്തു.രസഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻ സ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തി ലുള്ള സംഘവും, എറണാകുളം എ ക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ പാലമറ്റം, ചീക്കോട് വനത്തിൽ നടത്തി യ പരിശോധനയിൽ പ്ലാസ്റ്റിക്ക് ബാരലി ലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 255 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി.

പാലമറ്റം സ്പാരോ വാലി റിസോർട്ടിൽ നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ തെക്ക് മാറി ചീക്കോട് വനത്തിലുള്ള കാട്ടരുവി യുടെ സമീപം വലിയ ചീനി മരത്തിന്റെ മറവിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചി രുന്നത്.

പ്രതികളെക്കുറിച്ച് സൂചന കിട്ടിയതി ന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ലോക്ക് ഡൗണിനോ ടനുബന്ധിച്ച് നിരവധി ചാരായ കേസു കളാണ് കുട്ടമ്പുഴ റേഞ്ച് സംഘവും എറണാകുളം എക്സൈസ് ഇൻറലിജ ൻസ് വിഭാഗവും കൂടി കണ്ടെടുത്തിട്ടു ള്ളത്.

പരിശോധനകൾ തുടരും. എക്സൈ സ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ,
എൻ. എ. മനോജ് (ഇൻറലിജൻസ് വിഭാഗം ,എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ ജറിൻ പി. ജോർജ്ജ്,ശാലു ടി എ എന്നിവരും റെയ്ഡിൽ പങ്കെടുത്തത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →