പാലക്കുഴ- മൂങ്ങാംകുന്ന് റോഡിന് 3 കോടി രൂപയുടെ ഭരണാനുമതി

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>മൂവാറ്റുപുഴ – കൂത്താട്ടുകുളം എം.സി.റോഡിനെയും മൂവാറ്റുപുഴ – പണ്ടപ്പിളളി കൂത്താട്ടുകുളം ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന വടക്കൻ പാലക്കുഴ- മൂങ്ങാംകുന്ന് റോഡിന് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭ്യമായി. 3 കോടി രൂപ ചെലവഴിച്ച് റോഡ് ബി.എം.ബി.സി നിലവാരത്തിലാക്കും.8 മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും ഡ്രൈയിനേജ്, ഇടിഞ്ഞ ഭാഗങ്ങളിൽ കരിങ്കൽക്കെട്ട്,ഐറിഷ് വർക്ക് ഉൾപ്പെടെ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ വശങ്ങളിലേക്ക് മാറും.പതിറ്റാണ്ടുകളുടെ പഴക്കമുള്ള റോഡ് ഉന്നത നിലവാരത്തിലാക്കണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം സാക്ഷാൽക്കരിക്കപ്പെടുകയാണ്. 2.5 കി.മീ ദൂരമുള്ള റോഡ് വഴി ദൈനം ദിനം കടന്ന് പോകുന്ന യാത്രക്കാർക്ക് പണ്ടപ്പളളി, ആരക്കുഴ വാഴക്കുളം,തൊടുപുഴ, കൂത്താട്ടുകുളം യാത്രകൾ സുഗമമാകും. 2020- 21 ബജറ്റിൽ ഉൾപ്പെടുത്താൻ എൽദോ എബ്രഹാം എം.എൽ.എ. ധനകാര്യ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് 3 കോടി രൂപയുടെ 20% തുക ബജറ്റിൽ വകയിരുത്തിയത്.സാങ്കേതിക അനുമതിക്ക് ശേഷം ടെൻഡർ ചെയത് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ.യും പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *