
കോതമംഗലം>>>പാറമടയിൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു. പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറക്ക് സമീ പം പ്രവർത്തിക്കുന്ന ചൈതന്യ പാറമ ടയിൽ തലയടിച്ചു വീണാണ് ജോലി ക്കാരന് ദാരുണാന്ത്യം സംഭവിച്ചത്.
വടാട്ടുപാറ സ്വദേശി കുമ്പക്കൽ ബിജു (48) ആണ് ഇന്ന് രാവിലെ മരണപ്പെട്ട ത്. ഏകദേശം 100 അടിയോളം ഉയര മുള്ള പാറമടയിൽ, മധ്യ ഭാഗത്തായി സേഫ്റ്റി ബെൽറ്റിൽ തൂങ്ങി നിന്ന് കുഴി എടുക്കുന്നതിനിടയിൽ മുകളിൽ നി ന്നും കല്ലു വന്നു വീണു കാൽ തെറ്റി കഴുത്തിടിച്ചു വീണതാകാം മരണകാര ണമെന്നാണ് പ്രാഥമിക നിഗമനം.
സേഫ്റ്റി ബെൽറ്റിൽ തൂങ്ങിനിന്ന ബിജു വിനെ മറ്റു തൊഴിലാളികൾ താഴെയിറ ക്കി ആശുപത്രിയിലേക്ക് കൊണ്ടുപോ കും വഴിയാണ് മരണപ്പെട്ടത്.
കോതമംഗലം തഹസിൽദാർ നാസർ, വില്ലേജ് ഓഫീസർ റഹീം എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഭാര്യ ഷൈനി. എട്ടിലും അഞ്ചിലും പഠിക്കുന്ന രണ്ടു മക്കൾ . മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Follow us on