പല്ലാരിമംഗലത്ത് കാറ്റിൽ വൻ കൃഷി നാശം

സ്വന്തം ലേഖകൻ -

കോതമംഗലം>>>പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ  കനത്ത കാറ്റിലും മഴയിലും  മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു.കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി, കപ്പ, വാഴ,റബർ തുടങ്ങിയ കൃഷികൾ ചെയ്യുന്ന മൊയ്തീൻ ഏകദേശം മൂന്നു വർഷത്തിനുള്ളിലാണ് കാർഷിക മേഖലയിേലേക്ക് ഇറങ്ങിയത്. 
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ ജാസ്മിൻ തോമസ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഷുക്കൂർ എം.എ തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു.75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു.കൃഷിഭവൻ വഴി പ്രകൃതിക്ഷോഭ ധനസഹായത്തിനായുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.കർഷകർ കൃഷിനാശം ഉണ്ടായ ഉടനെ കൃഷിഭവനിൽ വിവരം അറിയിക്കേണ്ടതാണെന്നും, എയിംസ് (AIMS) പോർട്ടൽ  ഓൺലൈൻ സംവിധാനം വഴി ഒരാഴ്ചക്കുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി. പി സിന്ധു അറിയിച്ചു.കൂടാതെ കോതമംഗലത്തെ മിക്ക പ്രദേശങ്ങളിലും പ്രകൃതിക്ഷോഭ നാശനഷ്ടങ്ങൾ കൂടുതൽ സംഭവിക്കുന്നതിനാൽ എല്ലാ കർഷകരും നാശനഷ്ടത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനായി വാഴ ഉൾപ്പെടെ എല്ലാ വിളകൾക്കും യഥാസമയം പ്രീമിയം തുക അടച്ച് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതാണെന്നും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →