പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണം ഈ മാസം ആരംഭി ക്കും : മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ.

web-desk -

കോതമംഗലം >>>കോതമംഗലം മണ്ഡ ലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയത്തി ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് കായിക വകു പ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭ യിൽ വ്യക്തമാക്കി.സ്മൈൽ പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചിട്ടു ള്ള പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തി ൽ ആരംഭിക്കുന്നത് സംബന്ധിച്ച ആൻ്റ ണി ജോൺ എംഎൽഎയുടെ ചോദ്യ ത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോതമംഗലം മണ്ഡലത്തിലെ പല്ലാരി മംഗലം പഞ്ചായത്തിൽ മഡ് ഫുട്ബോ ൾ കോർട്ട്,മേസണറി ഗ്യാലറി,ചെയിഞ്ച് റൂം എന്നീ സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 92.12 ലക്ഷം രൂപയു ടെ ഭരണാനുമതി നല്കിയിട്ടുണ്ട്.കായി ക വകുപ്പിന്റെ എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ ഡി പി ആർ പ്രകാരം ഇ – ദർഘാസുകൾ ക്ഷണിച്ചിരുന്നു. പ്രസ്തു ത കരാറിൽ രണ്ടു പി ഡബ്ല്യു ഡി കരാറു കാരും,ഒരു പി ഡബ്ല്യുഡി ലൈസൻസു ള്ള സ്ഥാപനവും ഇ – ദർഘാസുകൾ സ മർപ്പിച്ചിരുന്നു. കായികയുവജന കാര്യത്തിന്റെ 21/06/2021 ന് ചേർന്ന 69-) മത് ടെൻഡർ ഇവാല്യുവേഷൻ കമ്മിറ്റി ഏറ്റവും കുറവ് തുക രേഖപ്പെ ടുത്തിയ സാജു സി മലപ്പുറം എന്ന കരാ റുകാരന്റെ ടെണ്ടർ അംഗീകരിക്കുക യും,ടെണ്ടർ  കമ്മിറ്റിയുടെ നിർദ്ദേശപ്ര കാരം പ്രവർത്തികൾക്കായുള്ള വർക്ക് ഓർഡർ സാജു സി മലപ്പുറം എന്ന കരാ റുകാരന് നൽകിയിട്ടുണ്ടെന്നും, കോവി ഡ് 19 മഹാമാരിയുടെ  പശ്ചാത്തലത്തി ൽ കരാറുകാരന് എഗ്രിമെന്റിൽ ഏർ പ്പെടാൻ ഉള്ള സമയം ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെന്നുംഈ മാസം തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.