കോതമംഗലം>> പല്ലാരിമം ഗലം പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാലിന്യ മുക്ത പല്ലാരിമംഗലം പദ്ധതിയുടേയും, എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിക്കുന്നതിൻ്റെയും ഉദ്ഘാടനം എം എൽ എ ആൻ്റണി ജോൺ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുൾ കരീം, സീനത്ത് മൈതീൻ, വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, ഷാജിമോൾ റഫീഖ്,
നസിയ ഷെമീർ, എ എ രമണൻ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ, എം എം ബക്കർ, എം എം അഷറഫ്, കെ ജെ ബോബൻ, പി കെ മുഹമ്മദ്, സി ഡി എസ് ചെയർപേഴ്സൺ ഷാമില ഷാഫി എന്നിവർ പ്രസംഗിച്ചു. പല്ലാരിമംഗലം കൃഷിഭവനിൽ നിന്നും നേര്യമംഗലം കൃഷിഫാമിലേക്ക് സ്ഥലംമാറി പോകുന്ന കൃഷി ഓഫീസർ ജാസ്മിൻ തോമസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
Follow us on