പരാജയം അംഗീകരിക്കുന്നു; ജോസ് കെ മാണി- അതേ സമയം പാലായില്‍ നടന്നത് വോട്ടുകച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു

സ്വന്തം ലേഖകൻ -

‘പാലാ>>> വിജയത്തില്‍ മാണി സി. കാ പ്പനെ അഭിനന്ദിച്ച് കേര ള കോണ്‍ഗ്ര സ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. തൻ്റെ പരാജയം അംഗീകരിക്കുന്നുവെ ന്നും  ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്ത കരോട് പറഞ്ഞു.അതേസമയം, പാലാ യില്‍ നടന്നത് വോട്ടുകച്ചവടമാണെ ന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി പാലായില്‍ വോട്ടു കച്ചവടം നടത്തിയെന്നും വോട്ടിന്റെ കണക്കു നോക്കിയാല്‍ ഇതു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൻ ഹരിക്ക്  26,000 വോട്ടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി സി തോമസിന്  24,000 വോട്ടുകളും നേടിയ ബിജെപിക്ക് ഇത്തവണ കിട്ടിയത് വെറും 10,000 വോട്ടുകള്‍ മാത്രമാണ്. ബിജെപി യുഡിഎഫിനു വോട്ടുകച്ചവടം നടത്തിയെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →