പയ്യന വില്ലാട്ട് പീടിക – പൊന്നോത്ത് കടവ് ലിങ്ക് റോഡ് നിർമ്മാണ ഉദ്ഘാടനം…

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>>ആരക്കുഴ പഞ്ചായത്തിലെ 100-ൽ അധികം കുടുംബങ്ങൾക്ക് പ്രയോജനകരമായി മാറുന്ന പയ്യന വില്ലാട്ട് പീടിക – പൊന്നോത്ത് കടവ് ലിങ്ക് റോഡിന്റെ നിർമ്മാണം തുടങ്ങി.എം.എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1850000 രൂപ മുതൽ മുടക്കിയാണ് റോഡ് നിർമ്മാണം നടത്തുന്നത്. രണ്ട് പതിറ്റാണ്ട് മുൻപ് മുതൽ റോഡ് യാത്രക്കനുയോജ്യമാക്കാൻ ഫണ്ട് വേണമെന്ന് ജനങ്ങൾ തുടർച്ചയായി  ആവശ്യപ്പെട്ട ഈ റോഡിന് ഇപ്പോൾ ശാശ്വത പരിഹാരമാവുകയാണ്. 1 കി.മി. ദൈർഘ്യം ഉള്ള മണ്ണ് റോഡാണിത്.
എൽദോ എബ്രഹാം എം.എൽ.എ.നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബുപോതുർ അധ്യക്ഷത വഹിച്ചു.,മെമ്പർമാരായ സാന്ദ്ര കെന്നഡി, സിബി കുര്യാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: ചിന്നമ്മ ഷൈൻ, അഡ്വ:സാബു ചാലിൽ, ബെസ്റ്റിൽ ചേറ്റുർ ,പോൾ ലൂയിസ്, ശ്രീക്കുട്ടൻ നായർ കെ.എസ്., അഡ്വ:ഷൈൻ ജേക്കബ്, ജെയ്ബി ജോസ് എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *