പനമ്പ് ശേഖരണ ഡിപ്പോകൾ നിർത്തലാക്കുന്നതിനെതിരെ ധർണ്ണ നടത്തി

ഏബിൾ.സി.അലക്സ് - - Leave a Comment

കോതമംഗലം : പനമ്പ് ശേഖരണ ഡിപ്പോകൾ നിർത്തലാക്കുന്നതിനെതിരെ ഐഎൻടിയുസി ധർണ നടത്തി. ബാംബു കോർപറേഷൻ ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുകയാണ്. ആദിവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പനമ്പ് നെയ്ത്ത് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടാനാണ് അധികൃതർ ശ്രമിക്കുന്നത് എന്നാണ് തൊഴിലാളികളുടെ പരാതി. ചോര കുടിക്കുന്ന അട്ടകളെയും, ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെയും അതിജീവിച്ചാണ് വനാന്തരത്തിൽ നിന്ന് തൊഴിലാളികൾ ഈറ്റ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഈറ്റകൊണ്ട് നെയ്തെടുക്കുന്ന ഉത്പന്നങ്ങൾക്ക് തുച്ഛമായ കൂലി ആണ് കിട്ടുന്നത്.കൂലി വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ കാലാകാലങ്ങളായി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. ബാംബൂ കോർപ്പറേഷൻ്റെ ഡിപ്പോകൾ അടച്ചുപൂട്ടുന്ന നടപടി അവസാനിപ്പിക്കുക, കൂലി വർധന നടപ്പാക്കുക, ഡിഎ കുടിശിക നൽകുക, സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുട്ടമ്പുഴ ബാംബൂ കോർപ്പറേഷന് മുന്നിൽ ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി നിർവാഹകസമിതി അംഗം കെ.പി ബാബു ഉദ്ഘാടനം ചെയ്തു.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *