Type to search

പത്താം ക്ലാസ്സുകാരനെ അപമാനിച്ച സംഭവം; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Kerala

തിരുവനന്തപുരം:>>> സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ജെഎസ് അഖില്‍. ഭരണഘടനയുടെ അനുഛേദം 188ാം അടിസ്ഥാനത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ പലതവണ എംഎല്‍എ അപമാനിച്ചു. ഇതോടെ ആ വിദ്യാര്‍ഥി എത്രമാത്രം മാനസിക സംഘര്‍ഷത്തിലായെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്.

ഈ ഗുരുതരമായ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ആത്മാര്‍ഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അഖില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.