പതിവ് തെറ്റിക്കാതെ ബാവയുടെ കബറിടം വണങ്ങാൻ ഗജ വീരൻമാർ എത്തി

ഏബിൾ.സി.അലക്സ് - - Leave a Comment

കോതമംഗലം>>>കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിവ് തെറ്റിക്കാതെ ഗജ വീരൻമാർ എത്തി.കിഴക്കേമടം സുദർശന്റെ ഉടമസ്ഥതയിലുള്ള തൃക്കാരിയൂർ ശിവ നാരായണൻ എന്ന ആനയാണ് എത്തിയത്. പള്ളിക്ക് ചുറ്റും വലംവെച്ചു കബറിടം വണങ്ങി യാണ് മടങ്ങിയത്. പഴവും  ശർക്കരയും നൽകി ആനയെ സ്വീകരിച്ചു.എക്കാലവും കന്നി 20 പെരുന്നാളിൻ്റെ മുഖ്യ ആകർഷണമാണ് ഗജ വീരന്മാർ കബറിടം വണങ്ങുന്ന ചടങ് . പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ്ഇത്തവണ  ചടങ്ങ് നടത്തിയത്.കന്നി-20 പെരുന്നാൾ ആഘോഷങ്ങൾ  വികാരി ഫാ. ജോസ് പരത്തു വയലിൽ കൊടി ഇറക്കിയത്തോടുകൂടി സമാപിച്ചു. കൊടി ഇറക്കൽ ചടങ്ങിന്  മിഖയേൽ റമ്പാൻ, ഫാ. കുര്യാകോസ് കടവുംഭാഗം, ആന്റണി ജോൺ എം. എൽ.എ., മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ് എന്നിവർ പങ്കെടുത്തു.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *